12:42pm 11 November 2026
NEWS
ഖത്തറിലെ റോഡുകളിൽ അപകടകരമായ ഡ്രൈവിങ്ങ് ആശങ്കഉയർത്തുന്നു
03/10/2025  10:16 AM IST
nila
ഖത്തറിലെ റോഡുകളിൽ അപകടകരമായ ഡ്രൈവിങ്ങ് ആശങ്കഉയർത്തുന്നു

 

ദോഹ:നിയമലംഘനങ്ങളേക്കാൾഅപകടകരമായി മാറുന്ന ആക്രമണ സ്വഭാവമുള്ള ഡ്രൈവിംഗ് ശീലങ്ങൾ (Aggressive Driving) ഖത്തറിലെ റോഡുകളിൽ ആശങ്ക വർധിപ്പിക്കുന്നതായി വിദഗ്ധരും യാത്രക്കാരും അഭിപ്രായപ്പെട്ടു. ട്രാഫിക് നിയമങ്ങൾ വേഗം, സീറ്റ് ബെൽറ്റ്, സിഗ്നൽ ചാടൽ തുടങ്ങിയവ നിയന്ത്രിക്കുന്നുവെങ്കിലും “നൈതിക ബോധവും സഹാനുഭൂതിയും” നിയമത്തിലൂടെ നിർബന്ധിപ്പിക്കാൻ കഴിയില്ലെന്നതാണ് പ്രശ്നമെന്ന് റോഡ് സുരക്ഷാ ഉപദേഷ്ടാവ് അഹമ്മദ് ബദ്രി അഭിപ്രായപ്പെട്ടു.
അപ്രസക്തമായ ഹോൺ മുഴക്കൽ, ഹെഡ്‌ലൈറ്റ് മിന്നിപ്പിച്ച് ഭീഷണിപ്പെടുത്തൽ, വാഹനത്തെ വഴിയിലേക്കു ചേർക്കാൻ അനുവദിക്കാതിരിക്കൽ, യാത്രക്കാരെ കടത്തിവിടാൻ നിൽക്കുന്ന വാഹനത്തിനു പിന്നാലെ അപകടകരമായി അടുക്കിവരിക ഇതെല്ലാം
എല്ലാവരുടെയും സമ്മർദ്ദവും അപകട സാധ്യതയും വർദ്ധിപ്പിക്കുന്നതായി പ്രാദേശിക പത്രത്തിനോട്‌  ഒരു ഡ്രൈവർ പ്രതികരിച്ചു.
12 ഷമായി ഡെലിവറി ഡ്രൈവർ ആയ അബ്ദുൽ കരീം പറയുന്നത്ഏറ്റവും ബാധിക്കപ്പെടുന്നവർ
ഡെലിവറി ബൈക്കുകളാ ണെന്നാണ്. ഓൺലൈൻ സേവനങ്ങളുടെ വർധനയോടെ നഗരത്തിൽ ബൈക്കുകളുടെ എണ്ണം കൂടിയിരിക്കുന്നു. ചെറുതായതിനാൽ മറ്റു വാഹനങ്ങൾക്കിടയിൽ കുറച്ച് മാത്രം ദൃശ്യമാകുന്ന ഇവ, ആക്രമണ ഡ്രൈവിംഗിൽ കൂടുതൽ അപകടത്തിൽപ്പെടുന്നുവെന്ന് വിദഗ്ധർ പറയുന്നു.
സ്കൂൾ റൺ നടത്തുന്ന അമ്മമാർ: “സ്കൂൾ ഡ്രോപ്പ്-ഓഫ് സ്ഥലങ്ങൾ റേസിംഗ് ട്രാക്ക് പോലെ തോന്നുന്നു. ഡ്രൈവർമാർ വേഗം, ഹോൺ, ലെയിൻ മുറിച്ചു കടക്കൽ — ഇതെല്ലാംകുട്ടികളോടൊപ്പം വരുന്ന മാതാപിതാക്കൾക്ക് വലിയ ഭീതിയാകുന്നുവെന്ന്  മൂന്ന് മക്കളുടെ അമ്മ സഞ്ജന പറയുന്നു.
റസിഡൻഷ്യൽ ഏരിയകളിൽ കുട്ടികൾ കളിക്കുന്നതിനും ആളുകൾ നടന്നു പോകുന്നതിനുമിടയിൽ ചിലർ ആന്തരിക റോഡുകൾ ഹൈവേ പോലെ ഉപയോഗിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിന് പുറമേ, പരസ്പര ബഹുമാനം, സഹിഷ്ണുത, മാനവികത എന്നിവയും ഡ്രൈവിംഗിൽ അനിവാര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. “ഒരു തെറ്റായ നിമിഷം, നഗരത്തിലെ ഏറ്റവും സുരക്ഷിതമായ ഭാഗത്ത് പോലും ദുരന്തമായി മാറാം” എന്നും അവർ ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img